‘വൃത്തി, ആധുനികം, ലണ്ടനേക്കാൾ മികച്ചത്’: ഡൽഹി മെട്രോയെ പുകഴ്ത്തി വിദേശ വ്‌ളോഗർ (WATCH)

FEBRUARY 7, 2026, 1:56 AM

ഡെൽഹി മെട്രോയെ ലോകത്തിലെ മികച്ച മെട്രോ സംവിധാനങ്ങളിൽ ഒന്നായി വിശേഷിപ്പിച്ച് ഒരു വിദേശ വ്‌ളോഗർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലണ്ടൻ അണ്ടർഗ്രൗണ്ടിനേക്കാൾ പോലും മികച്ചതാണ് ഡെൽഹി മെട്രോ എന്ന അഭിപ്രായമാണ് അദ്ദേഹം വീഡിയോയിൽ പങ്കുവെക്കുന്നത്. ഇന്ത്യ രണ്ടുതവണ സന്ദർശിച്ചിട്ടുള്ള റൊറി പോർട്ടർ (Rory Porter) ആണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്.

ഡൽഹിയിലെ ജനജീവിതത്തിന്റെ നാഡിയായ മെട്രോയുടെ കാര്യക്ഷമത, ശുചിത്വം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പോർട്ടറെ ഏറ്റവും അധികം അമ്പരപ്പിച്ചത്. വിമാനത്താവളങ്ങളിൽ ഉള്ളതുപോലെ എക്‌സ്-റേ മെഷീനുകൾ ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനകൾ മെട്രോ സ്റ്റേഷനുകളിൽ ഉണ്ടെന്നതും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

അരമണിക്കൂർ യാത്രയ്ക്ക് വെറും 43 രൂപ (ഏകദേശം 0.35 പൗണ്ട്) മാത്രമാണ് ചെലവ് എന്നത് വിശ്വസിക്കാൻ പോലും കഴിയുന്നില്ലെന്ന് പോർട്ടർ പറഞ്ഞു. ഇതുവരെ ലോകത്ത് താൻ നടത്തിയ യാത്രകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

“അരമണിക്കൂർ യാത്രയ്ക്ക് വെറും 43 രൂപ. വളരെ, വളരെ ചീപ്പ്. ലോകത്ത് ഞാൻ കയറിയിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കുള്ള മെട്രോകളിൽ ഒന്നായിരിക്കാം ഇത്,” എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.ട്രെയിനുകൾ അതീവ ശുചിത്വമുള്ളതും, നല്ല മണമുള്ളതും, ധാരാളം സീറ്റുകളുള്ളതും, ആധുനികവുമാണെന്നും തിരക്ക് വളരെ കുറവാണെന്നും പോർട്ടർ വ്യക്തമാക്കി.

ലണ്ടനേക്കാൾ മികച്ച മെട്രോ സംവിധാനമാണിതെന്നും, കാര്യക്ഷമതയും സ്റ്റേഷനുകളുടെ എണ്ണവും എല്ലാം ശ്രദ്ധേയമാണെന്നും പോർട്ടർ കൂട്ടിച്ചേർത്തു. എല്ലാ കോച്ചുകളും എയർ കണ്ടീഷൻ ചെയ്തതും വളരെ ശുചിത്വമുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു. ഇന്ത്യയിലെ ഗതാഗത സംവിധാനങ്ങളുടെ നല്ല വശങ്ങൾ അപൂർവമായാണ് വൈറലാകാറുള്ളതെന്ന് പലരും അഭിപ്രായപ്പെട്ടു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam