തമിഴ് സിനിമയിലെ അനുഗ്രഹീത ഗായികയാണ് ചിന്മയി. തമിഴ് സിനിമ ഒരു കാലത്ത് അകറ്റി നിർത്തിയിരുന്ന ചിന്മയി ഗംഭീക തിരിച്ചു വരവാണ് ഇക്കഴിഞ്ഞയിടയിൽ നടത്തിയത്.
കമൽ ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കിയ തഗ് ലൈഫിലെ ഗാനങ്ങൾ എല്ലാം വളരെ ഹിറ്റായിരുന്നു. എആർ റഹ്‌മാൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.
സിനിമയിൽ ധീ പാടിയ 'മുത്ത മഴൈ' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. സിനിമയുടെ ഓഡിയോ ലോഞ്ചിൽ ധീയ്ക്ക് പകരം ചിന്മയി ആയിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. ഈ വേർഷൻ തുടർന്ന് വലിയ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് ചിന്മയി.
'റഹ്‌മാൻ സാറിന്റെ കോൺസെർട്ടിൽ പാടാൻ വിളിച്ചാൽ അതിന്റെ എല്ലാ എക്സൈറ്റ്മെന്റും എനിക്ക് ഉണ്ടാകും. കാരണം ഞാൻ ഒരു വലിയ റഹ്‌മാൻ ഫാൻ ആണ്. മുത്ത മഴൈ എന്ന ഗാനം പാടാൻ പോകുന്നതിന്റെ സമയത്ത് തലേദിവസം ഇവന്റ് ക്യാൻസൽ ആയി എന്ന് വിളിച്ച് പറഞ്ഞു.
പടത്തിലും ആ പാട്ടില്ല അതുകൊണ്ട് എന്നോട് വരണ്ട എന്നും പറഞ്ഞു. നേരത്തെ തന്നെ ആ ഗാനം തെലുങ്കിലും ഹിന്ദിയിലും ഞാൻ പാടിയിരുന്നു. ആദ്യം തമിഴ് ഉൾപ്പെടെ മൂന്ന് ഭാഷയിലും ഞാൻ ആയിരുന്നു പാടേണ്ടിയിരുന്നത് അവസാനം അതും ക്യാൻസൽ ആയി.
എല്ലാം കൂടി ചേർന്ന് അവസാനം ആ പാട്ട് ഞാൻ പാടുമ്പോൾ ഒരു എക്സൈറ്റ്മെൻ്റ് എനിക്ക് ഇല്ലായിരുന്നു. ആ പാട്ട് അത്രയും വൈറൽ ആകുമെന്ന് ഞാൻ കരുതിയില്ല. എന്തൊക്കെ ആയാലും തമിഴ് സിനിമയ്ക്ക് ഞാൻ ഒരു ബാൻ ചെയ്യപ്പെട്ട ഗായികയും ആർട്ടിസ്റ്റുമാണ്. ആ പാട്ടിൽ നിന്ന് ഞാൻ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടാകാം അത് അത്രയും ഹിറ്റായത്', ചിന്മയിയുടെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
