പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറി. 30 വർഷത്തിന് ശേഷം മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന നേട്ടത്തിനൊപ്പം ഗ്രാൻഡ് പ്രിക്സും ചിത്രം സ്വന്തമാക്കി. മലയാളികൾക്ക് അഭിമാനമായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവർക്കൊപ്പം ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെയാണ് ഛായ കദം അവതരിപ്പിച്ചത്.
അവാർഡിന് അർഹയായപ്പോൾ കാനിൽ ഛായയും,കനിയുമടക്കം മതിമറന്ന് നൃത്തം ചെയ്തിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉണ്ടാവുകയുണ്ടായി. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.
''30 വർഷത്തിന് ശേഷം പ്രധാന അവാർഡ് നിശയുടെ ഭാഗമാകുക എന്നത് ഒരു വലിയ നേട്ടമാണ്. അവാർഡിനെക്കുറിച്ച് പറയാൻ വേണ്ടിയല്ല ആനന്ദത്തിൽ നൃത്തം ചെയ്തത്. ഞങ്ങൾ ഞങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്- ഛായ കദം പറഞ്ഞു.ഇത്തരത്തിലൊരു വിഷയം തിരഞ്ഞെടുക്കപ്പെട്ടതില്‍ പറയാന്‍ വാക്കുകളില്ലെന്നും ഛായ കദം ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു
30 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്, ഞങ്ങള്‍ അവാര്‍ഡും നേടി. ഞങ്ങളെപ്പോലുള്ള സ്ത്രീകളെക്കുറിച്ചുള്ള വേരൂന്നീയ കഥകള്‍ മാതൃരാജ്യത്തുണ്ട്. ഇത്തരത്തിലൊരു വിഷയം തിരഞ്ഞെടുക്കപ്പെട്ടതില്‍ പറയാന്‍ വാക്കുകളില്ല,'' ഛായ പറയുന്നു.
ഛായ കദത്തിന് ഈ വർഷം രണ്ട് ബോളിവുഡ് റിലീസുകൾ ഉണ്ടായിരുന്നു - ലാപത ലേഡീസ്, മഡ്ഗാവ് എക്സ്പ്രസ്. ഈ ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ചു. ലാപതാ ലേഡീസിലെ മഞ്ജു മായി എന്ന കഥാപാത്രത്തെയും ആളുകള്‍ തിരിച്ചറിഞ്ഞെന്നും മഞ്ജു മായി എന്നാണ് അവര്‍ വിളിച്ചതെന്നും ഛായ കൂട്ടിച്ചേര്‍ത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്