നടിയും മുൻ മിസ് ഇന്ത്യയുമായ സെലീന ജെയ്റ്റ്‌ലി എല്ലാവര്ക്കും സുപരിചിതയാണ്. ഫെമിന മിസ് ഇന്ത്യ, മിസ് യൂണിവേഴ്‌സ് മത്സരത്തിലെ നാലാം സ്ഥാനക്കാരി എന്നീ നേട്ടങ്ങളുടെ അകമ്പടിയോടെ ബോളിവുഡിൽ ചുവടു വെച്ച സുന്ദരിയായിരുന്നു സെലീന ജെയ്‌റ്റിലി.
അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സെലീന പറഞ്ഞ കാര്യങ്ങൾ ആരാധകരിൽ ഗൃഹാതുരുത്വമുണർത്തി. "ഉത്തരാഖണ്ഡിലെ പൈൻമരങ്ങൾ നിറഞ്ഞ ആ സ്കൂളുകൾ ഒരു ഉന്നത സ്ഥാപനത്തിനും ഒരിക്കലും കഴിയാത്ത പാഠങ്ങൾ എന്നെ പഠിപ്പിച്ചു. കാരണം, ഉയർന്ന കൊടുമുടികൾക്കും തകർന്നുവീഴുന്ന മതിലുകൾക്കും ഇടയിൽ നിന്ന് നിങ്ങൾ പഠിക്കുന്നത്, ഒരു വിദ്യാർത്ഥിയുടെ ജീവിതം അടിസ്ഥാന സൗകര്യങ്ങളാൽ നിർവചിക്കപ്പെടുന്നില്ല, മറിച്ച് പ്രതിരോധശേഷി, അന്തസ്സ്, വിശ്വാസം എന്നിവയിലൂടെയാണ്" ചിത്രത്തിനോടൊപ്പം സെലീന ഓർമ്മകൾ കുറിച്ചിട്ടു.
ചിലപ്പോൾ ഞങ്ങൾക്ക് സ്‌കൂളുകളുണ്ടായിരുന്നു, പക്ഷേ അധ്യാപകരില്ലായിരുന്നു. ചിലപ്പോൾ അധ്യാപകരുണ്ടായിരുന്നു, എന്നാൽ തകർന്ന ക്ലാസ് മുറികളായിരുന്നു ഉണ്ടായിരുന്നത്"
സൈനീക ഉദ്യോഗസ്ഥനായ പിതാവിന്റെ സ്ഥലം മാറ്റങ്ങൾ മൂലം പതിമൂന്നു സ്‌കൂളുകളിൽ പഠിച്ചാണ് തന്റെ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയായത് എന്നും താരം കുറിച്ചു. "ഞങ്ങൾ മരങ്ങൾക്കടിയിൽ പഠിച്ചു, കൽ ബെഞ്ചുകളിൽ ഭക്ഷണം പങ്കിട്ടു, വീട്ടിലേക്കുള്ള വഴിയിൽ കാട്ടുപഴങ്ങൾ പറിച്ചു, തലേദിവസം രാത്രി ഞങ്ങളുടെ ക്ലാസ് മുറികളിൽ അലഞ്ഞുനടന്ന പുള്ളിപ്പുലികളെക്കുറിച്ച് സംസാരിച്ചു''.
പ്രതിരോധശേഷിയും ലാളിത്യവും കൊണ്ട് രൂപപ്പെടുത്തിയ തന്റെ ആദ്യകാല വിദ്യാഭ്യാസം, ഏതൊരു ഉന്നത സ്ഥാപനത്തിനും ഒരിക്കലും കഴിയാത്തത്ര കൂടുതൽ പഠിപ്പിച്ചുവെന്നാണ് സെലീന പറയുന്നത് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
