തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹമാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു നാഗ ചൈതന്യയും ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത്.
നടി സമാന്ത റൂത്ത് പ്രഭുവുമായി വിവാഹബന്ധം പിരിഞ്ഞ നാഗ ചൈതന്യയുടെ പുനർവിവാഹമാണിത്. അതേസമയം തെലുങ്ക് സിനിമാ മേഖലയിലെ രാഷ്ട്രീയക്കാരെയും നടന്മാരെയും പറ്റി ജ്യോതിഷ പ്രവചനങ്ങള്‍ നടത്തുകയും , അത് യൂട്യൂബില്‍ ഷെയർ ചെയ്യുകയും ചെയ്തിരുന്ന സെലിബ്രിറ്റി ജോത്സ്യൻ വേണുസ്വാമി ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹത്തെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
വിവാഹ ശേഷം ശോഭിതയും നാഗ ചൈതന്യയും ഉടൻ വിവാഹമോചനം നേടുമെന്നാണ് വേണു സ്വാമി പ്രവചിച്ചത്. കൂടാതെ, അക്കിനേനി കുടുംബത്തിന് പ്രശ്നങ്ങളും നാണക്കേടും നേരിടേണ്ടിവരുമെന്നും ഇദ്ദേഹം പ്രവചിച്ചു.
ഇതോടെ വേണു സ്വാമിക്കെതിരെ ഫിലിം ജേർണലിസ്റ്റ് അസോസിയേഷനും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. വേണു സ്വാമിക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ വേണുസ്വാമി കോടതിയെ സമീപിച്ചു.
അതേസമയം വേണു സ്വാമിയുടെ അപേക്ഷ പരിഗണിച്ച കോടതി വേണുസ്വാമിയുടെ ആവശ്യം തള്ളുകയും വേണുസ്വാമിയെ ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യണമെന്നും അതിനുശേഷം നടപടികള്‍ തുടരണമെന്നും നിർദേശിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്