നടൻ റാണ ദഗുബാട്ടിക്കും കുടുംബത്തിനുമെതിരെ കേസെടുത്തതായി റിപ്പോർട്ട്. ഹൈദരാബാദിലെ പ്രശസ്ത റസ്റ്റോറന്റായ ഡെക്കാൻ കിച്ചൻ ഉടമ കെ.നന്ദകുമാറിന്റെ ഹർജിയിലാണ് കേസ് എടുത്തിരിക്കുന്നത്. നടൻ വെങ്കടേശ്, റാണ, പിതാവ് സുരേഷ് ബാബു, സഹോദരൻ അഭിറാം ദഗ്ഗുബാട്ടി എന്നിവർക്കെതിരെയാണ് കേസെടുക്കാൻ ഹൈദരാബാദിലെ നാമ്പള്ളി കോടതി ഉത്തരവിട്ടത്.
ഹൈദരാബാദ് ജൂബിലി ഹിൽസിൽ ദഗ്ഗുബാട്ടി കുടുംബത്തിൻ്റെ വസ്തുവിൽ സ്ഥിതി ചെയ്യുന്ന 'ഡെക്കാൻ കിച്ചൻ' ഹോട്ടൽ തകർത്ത സംഭവത്തിലാണ് താരകുടുംബത്തിനെതിരെ കേസ് എടുത്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
നിയമവിരുദ്ധമായി ഹോട്ടൽ പൊളിച്ച സംഭവത്തിൽ ഡെക്കാൻ കിച്ചൻ ഉടമ കെ.നന്ദകുമാർ കേടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് ദഗ്ഗുബതി കുടുംബം ഡെക്കാൻ കിച്ചൺ തകർത്തുവെന്നാണ് നന്ദകുമാർ പറയുന്നത്. ഹോട്ടൽ തകർത്തതുവഴി 20 കോടിയുടെ നഷ്ടമുണ്ടായെന്നും ഹോട്ടൽ വാടകക്ക് നൽകുന്നത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി പൊളിച്ച് വിലപിടിപ്പുള്ള കെട്ടിടം നശിപ്പിച്ച് ഫർണിച്ചറുകൾ കൊണ്ടുപോയെന്നും നന്ദകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്