ഷൈൻ ടോം ചാക്കോയുടെ വിവേകാനന്ദൻ വൈറലാണ് ചിത്രത്തിനെതിരെ പരാതി; പരാതിക്ക് കാരണം ഇതാണ് 

JANUARY 24, 2024, 10:18 AM

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വിവേകാനന്ദൻ വൈറലാണ്'. ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയില്‍ ചിത്രത്തിനെതിരെ ഒരു പ്രേക്ഷകൻ പരാതി നല്‍കിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. 

ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നാണ് പരാതി. ചിത്രത്തിൻ്റെ നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. നിർമ്മാതാക്കളില്‍ ഒരാളായ പി.എസ്. ഷെല്ലിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആണ്.

'വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്‌, വിവേകാനന്ദൻ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീല്‍ നോട്ടീസ് ലഭിച്ചു അവര് കേസ് ബഹുമാനപെട്ട കേരളാ ഹൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകള്‍ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാല്‍ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് അവർ വാദിക്കുന്നത്. ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനോ അധിക്ഷേപിക്കാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങള്‍.

vachakam
vachakam
vachakam

വിവേകാനന്ദനെ പോലെ പുറമെ മാന്യനായി നടിക്കുകയും എന്നാല്‍ സ്ത്രീകളെ അടിമകളായി കാണുകയും പെരുമാറുകയും ചെയ്യുന്ന പുരുഷൻമാരും നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. അത്തരം ബഹുമുഖമുള്ളവരെ തിരിച്ചറിയുകയും പുറത്ത് കൊണ്ടുവരികയും നമ്മുടെ പെണ്‍കുട്ടികളെ പ്രതികരിക്കാൻ പ്രാപ്തരക്കേണ്ടതും നാടിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യമായ ഒരു കാര്യമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ സബ്ജക്‌ട് ഇത് വരെ സിനിമയില്‍ വന്നിട്ടില്ല അയത് കൊണ്ട് വളരെയധികം പ്രാധാന്യം ഈ സബ്ജക്ടിനുണ്ട്.

അഡ്രസ്സ് ചെയ്യപ്പെടേണ്ട വിഷയത്തില്‍ നിന്നും പിന്മാറാൻ ഞങ്ങളൊരുക്കമല്ല ഈ സിനിമ കണ്ട് നിങ്ങള്‍ക്ക് ഭയം തോന്നുന്നുവെങ്കില്‍ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് ഞാൻ പറയും. എന്തായാലും ഈ കേസ് ഞങ്ങള്‍ നിമയപരമായി തന്നെ നേരിടും. സിനിമ കാണുകയും ഞങ്ങളെ സപ്പോർട് ചെയ്യുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി,' എന്നാണ് നിർമാതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam