മലയാളം പോലെ തന്നെ തെലുങ്കിലും തരംഗം തീര്‍ത്ത് മുന്നേറുകയാണ് മലയാള ചിത്രം 'പ്രേമലു'. നിരവധി പ്രമുഖരാണ് ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയത്. ഇപ്പോൾ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു ഇതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഒരു സിനിമ കണ്ട് ഇത്രയധികം ചിരിക്കുന്നത് എപ്പോഴാണെന്ന് ഓര്‍മയില്ല എന്നാണ് താരം എക്‌സില്‍ കുറിച്ചത്. സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറക്കിയ എസ്‌എസ് കാര്‍ത്തികേയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിനറെ കുറിപ്പ്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് മഹേഷ് ബാബു ചോത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്.
“പ്രേമലുവിനെ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിച്ചതിന് കാർത്തികേയന് നന്ദി. നന്നായി ആസ്വദിച്ചു…. അവസാനമായി ഒരു സിനിമ കണ്ട് ഇത്ര അധികം ചിരിച്ചത് എപ്പോഴാണെന്ന് എനിക്ക് ഓര്‍മയില്ല. കുടുംബത്തിന് മുഴുവൻ സിനിമ ഇഷ്ടപ്പെട്ടു. ഗംഭീര പ്രകടനമായിരുന്നു എല്ലാ യുവതാരങ്ങളുടേയും. മുഴുവൻ ടീമിനും അഭിനന്ദനങ്ങള്‍” എന്നാണ് മഹേഷ് ബാബു കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്