ഏറെ ആരാധകരുള്ള ബിടിഎസ് താരമാണ് വി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സോളോ ഗാനം 'FRI(END)S' പുറത്ത് ഇറങ്ങിയത് മുതൽ മികച്ച അഭിപ്രായം നേടി ആരാധകരുടെ പ്ലേ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. വിയുടെ ഹൃദയസ്പർശിയായ ശബ്ദവും ദൃശ്യപരമായി അതിശയിപ്പിക്കുന്ന ഒരു സംഗീത വീഡിയോയും സംയോജിപ്പിച്ച് ഈ ഗാനം ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോഴിതാ ഗാനം മറ്റൊരു നേട്ടം സ്വന്തമാക്കി എന്ന വാർത്തയാണ് പുറത്തു വരുന്നത്.
ഗാനം പുറത്തു വന്ന് ആഴ്ചകൾക്ക് ശേഷം ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിൽ ഐട്യൂൺസ് ചാർട്ടിൽ 'FRI(END)S' ഒന്നാം സ്ഥാനത്തേക്ക് ഉയർന്നതായി ആണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. വിയുടെ ഈ സിംഗിൾ ലോകമെമ്പാടുമുള്ള ശ്രോതാക്കളിൽ പ്രതിധ്വനിച്ചു എന്ന് തന്നെയാണ് ഈ നേട്ടത്തിലൂടെ നമുക്ക് മനസിലാക്കാനാകുന്നത്.
ആഗോള ഐട്യൂൺസ് ചാർട്ടുകളിൽ ഇത്രയും വ്യാപകമായ വിജയം നേടുന്ന V യുടെ ആറാമത്തെ സോളോ ട്രാക്ക് ആണ് ഇത്. അദ്ദേഹത്തിൻ്റെ മുൻ ഹിറ്റുകളായ 'സ്വീറ്റ് നൈറ്റ്', 'ഇന്നർ ചൈൽഡ്', 'ക്രിസ്മസ് ട്രീ', 'സ്ലോ ഡാൻസ്', എന്നിവയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്