ബിടിഎസ് സുഗയുടെ 'ഡി-ഡേ' വമ്പൻ ഹിറ്റ്; യുഎസ് ബോക്‌സ് ഓഫീസിൽ ആദ്യ 10-ൽ 

APRIL 17, 2024, 1:54 PM

ബിടിഎസ് റാപ്പറും നിർമ്മാതാവും ഗാനരചയിതാവുമായ സുഗ എന്ന മിൻ യോങ്കിയുടെ സംഗീതക്കച്ചേരി ചിത്രമായ(concert film) ഡി-ഡേ വമ്പൻ ഹിറ്റ്.

വളരെ കുറച്ച് റിലീസ് മാത്രം ഉണ്ടായിരുന്നിട്ടും  ചിത്രം അടുത്തിടെ നോർത്ത് അമേരിക്കൻ ബോക്‌സ് ഓഫീസ് ചാർട്ടുകളിൽ പത്താം സ്ഥാനത്തെത്തി.

സുഗയുടെ ചിത്രം ഏപ്രിൽ 10 നാണു  യുഎസിൽ റിലീസ് ചെയ്തത്. ഇതുവരെ യുഎസിൽ മാത്രം ചിത്രം ആഭ്യന്തരമായി 2.2 മില്യൺ ഡോളർ നേടിയതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തു.

vachakam
vachakam
vachakam

കഴിഞ്ഞ വേനൽക്കാലത്ത് ഏഷ്യൻ രാജ്യങ്ങളിലെയും യുഎസിലെയും പര്യടനത്തിൽ നിന്ന് സൃഷ്ടിച്ച സുഗയുടെ ആദ്യ ചിത്രമാണ് ഡി-ഡേ. അമേരിക്ക, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സുഗ പര്യടനം നടത്തിയിരുന്നു.

നിലവിൽ, സുഗ സൈനിക സേവനത്തിലാണ്. ഏഴ് അംഗങ്ങളും സൈനിക ചുമതലകൾ പൂർത്തിയാക്കിയ ശേഷം, അടുത്ത വർഷം ബിടിഎസ് അതിൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam