മാഞ്ചസ്റ്റർ: ലോക ബോക്സിങ് ചാമ്പ്യനും ബ്രിട്ടീഷ് ബോക്സറുമായ റിക്കി ഹാറ്റനെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
46 വയസായിരുന്നു. ഇന്ന് പുലർച്ചെ 6.45ഓടെയായിരുന്നു അന്ത്യം. ബ്രിട്ടനിലെ മുൻനിര ബോക്സർമാരിൽ ഒരാളായിരുന്നു ഹാറ്റൺ ഹിറ്റ്മാൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒന്നിലധികം ലോക, യുകെ കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
ലൈറ്റ്-വെൽറ്റർവെയ്റ്റ്, വെൽറ്റർവെയ്റ്റ് എന്നീ രണ്ട് വിഭാഗങ്ങളിലെ ലോക കിരീടങ്ങൾ ഹാറ്റൺ സ്വന്തമാക്കിയിട്ടുണ്ട്.
2015ൽ റിങ് മാഗസിൻ അദ്ദേഹത്തിന് ദി ഫൈറ്റർ ഓഫ് ദി ഇയർ പദവി നൽകിയിരുന്നു. ഈ വർഷം ഡിസംബറി ബോക്സിങ് കരിയറിലേക്ക് തിരിച്ചുവരവ് നടത്താനിരിക്കെയാണ് മരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്