ബോളിവുഡ് നടി ആലിയ ഭട്ടിന് ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ട്. സമൂഹ മാധ്യമങ്ങളിലും എല്ലായിപ്പോഴും ആലിയ സജ്ജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ആലിയ ബൊട്ടോക്‌സ് അടക്കമുള്ള കോസ്മറ്റിക് സർജറികള്‍ക്ക് വിധേയയായെന്നും അത് പരാജയപ്പെട്ടെന്നും പിന്നാലെ മുഖം കോടിപ്പോയെന്നുമൊക്കെയുള്ള തരത്തില്‍ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
എന്നാൽ ഇപ്പോൾ ഇത്തരത്തിൽ തന്നെ കളിയാക്കുന്ന വീഡിയോയ്ക്ക് എതിരെ ആണ് താരം രംഗത്ത് വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം.
'കോസ്മറ്റിക് സർജറി ചെയ്യുന്നവരെ ഒരു തരത്തിലും ജഡ്ജ് ചെയ്യുന്നില്ല, അതെല്ലാം ഓരോ വ്യക്തികളുടെ തിരഞ്ഞെടുപ്പാണത്. പക്ഷെ ഞാൻ ബൊട്ടോക്‌സ് ചെയ്ത് പാളിപ്പോയെന്നും എന്റെ ചിരി ശരിയല്ലെന്നും സംസാരത്തില്‍ പ്രശ്‌നമുണ്ടെന്നും പറയുന്ന ഒരുപാട് വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു മനുഷ്യന്റെ മുഖത്തെക്കുറിച്ചുമുള്ള അതിസൂക്ഷ്മമായ വിമർശനമാണ്. എന്റെ ഒരു വശം തളർന്നു പോയെന്നടക്കം നിങ്ങളിപ്പോള്‍ വിശദീകരിക്കുകയാണ്. ഇതെന്താ തമാശ പറയുകയാണോ? ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ നിങ്ങള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്? ക്ലിക്ക്‌ബൈറ്റിന് വേണ്ടിയല്ലേ? ശ്രദ്ധിക്കപ്പെടാനല്ലേ? അല്ലാതെ ഇതിലൊന്നും ഒരു കാര്യവുമില്ല' എന്നാണ് ആലിയ ഇൻസ്റ്റാഗ്രാമില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്