തനിക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ഡിസോര്‍ഡര്‍ (എഡിഎച്ച്‌ഡി) ആണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആലിയ ഭട്ട്. അല്യൂർ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇതേക്കുറിച്ച് പങ്കുവെച്ചത്.
എഡിഎച്ച്ഡി കാരണം മേക്കപ്പ് ചെയറിൽ ഇരിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് ആലിയ പറയുന്നത്. ഒരു മേക്‌അപ് കസേരയില്‍ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ കൂടുതല്‍ താൻ ചെലവഴിക്കില്ലെന്നാണ് ആലിയ പറയുന്നത്.
എ.ഡി.എച്ച്.ഡി. ഉള്ളതുകൊണ്ടാണ് തനിക്ക് ഒരിടത്ത് കൂടുതല്‍ സമയം ചെലവഴിക്കാൻ കഴിയാത്തത്. എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ് തനിക്കുള്ളതെന്നും ആലിയ പറയുന്നു.
വിവാഹദിനത്തിൽ മേക്കപ്പ്മാൻ ഇക്കാര്യം തന്നോട് പറഞ്ഞതായും ആലിയ പറയുന്നു. ഇന്ന് എനിക്ക് രണ്ട് മണിക്കൂറെങ്കിലും സമയം തരണമെന്ന് മേക്കപ്പ് ആർട്ടിസ്റ്റായ പുനീത് പറഞ്ഞു. എന്നാൽ രണ്ടുമണിക്കൂർ നല്‍കാനാവില്ല തനിക്ക് ചില്‍ ചെയ്യണമെന്നുമാണ് മറുപടി പറഞ്ഞതെന്ന് ആലിയ പറയുന്നു. നേരത്തേയും മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ആലിയ.
അടുത്തിടെയാണ് മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും ഷൈന്‍ ടോം ചാക്കോയും എഡിഎച്ച്‌ഡി രോഗമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്