കോളിൻ ഹൂവറുടെ ബെസ്റ്റ്-സെല്ലർ നോവൽ അടിസ്ഥാനമാക്കിയുള്ള “It Ends With Us” എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ വൻ പ്രതിഫലം ആവശ്യപ്പെട്ട് ബ്ലേക്ക് ലൈവ്ലി. കരാർ അനുസരിച്ചു ഏകദേശം 2 മില്യൺ ഡോളർ (ഏകദേശം ₹17 കോടി) ആണ് താരം വാങ്ങിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് കൂടാതെ ലാഭവിഹിതം, ബോക്‌സ് ഓഫിസ് പ്രോഫിറ്റ് ബോണസുകൾ, എന്നിവയും പ്രതിഫലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
താരവുമായുള്ള ഡീലിന്റെ വിശദാംശങ്ങൾ ഇങ്ങനെ ആണ്
മറ്റ് ബോണസുകൾ:
അവാർഡ് ബോണസുകൾ ഇങ്ങനെ ആണ്
അതേസമയം പ്രതിഫലത്തിന് പുറമേ, കരാറിൽ താരത്തിന് പല വ്യക്തിഗത സൗകര്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രൈവറ്റ് ജെറ്റ് യാത്ര, ബ്ലേക്ക് ലൈവ്ലിയും കുട്ടികൾക്കുള്ള ചെലവ്, വ്യക്തിഗത അസിസ്റ്റന്റ്, സുരക്ഷ ടീം, പേഴ്‌സണൽ ഡ്രൈവർ, ഓൺ-ലൊക്കേഷൻ അസിസ്റ്റന്റ്, ആഹാരത്തിനും പരിശീലനത്തിനും ആഴ്ചയിലുള്ള അലവൻസ് എന്നിവയാണ് അവ.
അതേസമയം കരാറിന്റെ ഡ്രാഫ്റ്റ് മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. ഒടുവിൽ ബ്ലേക്ക് ലൈവ്ലിയും പ്രൊഡക്ഷൻ ടീമും ഒപ്പിട്ടു തീർപ്പാക്കിയോ എന്ന് വ്യക്തമല്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്