ടെയ്ലർ സ്വിഫ്റ്റും ബ്ലെയ്ക്ക് ലൈവ്‌ലിയും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാം. ഒരു പതിറ്റാണ്ടായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വേർപിരിഞ്ഞുവെന്ന ഗോസിപ്പുകളും കിംവദന്തികളും കഴിഞ്ഞ ഒരു വർഷമായി പ്രചരിച്ചിരുന്നു. ഇപ്പോൾ, ബ്ലെയ്ക്ക് ലൈവ്‌ലി അതിന്റെ സത്യാവസ്ഥ വ്യക്തമാക്കുകയാണ്.
ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസും ഏതാനും ആഴ്ചകൾക്ക് മുമ്പ് വിവാഹനിശ്ചയം നടത്തിയിരുന്നു. ഹോളിവുഡ് സിനിമാ ലോകത്ത് വളരെയധികം ശ്രദ്ധ ആകർഷിച്ച വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ വൈറലായി. വിവാഹം എങ്ങനെയായിരിക്കുമെന്നും ആരൊക്കെ പങ്കെടുക്കുമെന്നും ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ വിവാഹ പ്ലാനിങുകളൊന്നുമായും തനിക്ക് ബന്ധമില്ല എന്ന് ബ്ലെയ്ക്ക് ലൈവ്ലി പറയുന്നു.
വിവാഹത്തെ കുറിച്ചൊക്കെ ഞങ്ങൾ പണ്ട് സംസാരിച്ചിരുന്നു. അവൾക്കൊരു വിവാഹം ഉണ്ടാകുമ്പോൾ അത് എങ്ങനെയായിരിക്കും, എങ്ങനെയായരിക്കും ലുക്ക് എന്നൊക്കെ. പക്ഷേ ഇപ്പോൾ പൂർണമായും സയലന്റ്സ് മാത്രം. ആ പ്ലാനിങിലോ വിവാഹ നിശ്ചയിത്തിലോ ഒന്നുമേ എനിക്ക് യാതൊരു പങ്കും ബന്ധവുമില്ല- എന്നാണ് ബ്ലെയ്ക്ക് ലൈവ്ലി പറഞ്ഞിരിയ്ക്കുന്നത്.
എല്ലാത്തിനും ഒരുമിച്ചായിരുന്ന ടെയ്‌ലർ സ്വിഫ്റ്റും ബ്ലെയ്ക്ക് ലൈവ്‌ലിയും കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ച് കാണുകയോ ഒരു പരിപാടിയിലും പങ്കെടുക്കുകയോ ചെയ്തിട്ടില്ല. അന്ന് മുതൽ അവരുടെ സൗഹൃദത്തിൽ വിള്ളൽ വീണതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം, വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ബ്ലെയ്ക്ക് സ്വിഫ്റ്റിനോട് ക്ഷമാപണം നടത്തിയെങ്കിലും സ്വിഫ്റ്റ് ഇപ്പോഴും അത് സ്വീകരിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്