ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ വിന്നറായി അനുമോൾ. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി അനു വിന്നറാവുകയായിരുന്നു. ബിഗ് ബോസിൽ നിന്ന് എവിക്ടായ പല മത്സരാർത്ഥികളും അനുവിന്റെ വിജയം പ്രവചിച്ചിരുന്നു.
അനുമോള്‍, അനീഷ്, ഷാനവാസ്, നെവിൻ, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ് ഫൈവില്‍ എത്തിയത്. ഇവരില്‍ അക്ബറായിരുന്നു ആദ്യം പുറത്തായത്.
തുടര്‍ന്ന് യഥാക്രമം നെവിൻ, ഷാനവാസ്, എന്നിവരും പുറത്തായി. പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു.
ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹൻലാല്‍ അനുമോളുടെ കയ്യ് പിടിച്ച് ഉയര്‍ത്തുകയായിരുന്നു. 50 ലക്ഷം രൂപയാണ് സമ്മാനത്തുക. കോമണര്‍ റണ്ണറപ്പായി എന്ന ഒരു പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
