മലയാളികൾ കാത്തിരുന്ന ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ പുരോഗമിക്കുകയാണ്. ആരാകും ഏറ്റവുമൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ സെവൻ കപ്പുയർത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരായിരുന്നു ടോപ് ഫൈവ് ലിസ്റ്റിൽ. അതിൽ നിന്നും ഒരാൾകൂടി പുറത്തായിരിക്കുകയാണ്.
അക്ബർ തീർച്ചയായും കപ്പുയർത്തുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അക്ബർ ഫാൻസും നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം.
എന്നാൽ മാറിമറിഞ്ഞ പ്രേക്ഷകവിധിയിൽ അക്ബർ അഞ്ചാമനായി പുറത്തായിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ സെവനിൽ പ്രേക്ഷകശ്രദ്ധ നേടിയ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു അക്ബർ.
സീ കേരളത്തിലെ സരിഗമപ എന്ന ഹിറ്റ് റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനെന്ന പേര് നേടിയെടുക്കുകയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്ത ഒരാളായിരുന്നു അക്ബർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
