നടി ഭാവന മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം ‘അനോമി’യുടെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. നവാഗതനായ റിയാസ് മാരാത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആദ്യം ജനുവരി 30ന് പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ പുതിയ അറിയിപ്പ് പ്രകാരം, സിനിമയുടെ റിലീസ് ഫെബ്രുവരി 6ലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
മലയാളികളുടെ പ്രിയനായികയായ ഭാവനയുടെ 90-ാം ചിത്രമായ ‘അനോമി’യുടെ ടീസർ ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ പക്വതയും ബോൾഡ്നസും നിറഞ്ഞ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങളും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സാങ്കേതികമായി ഏറെ മികവുറ്റ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയിരിക്കും ‘അനോമി’ എന്ന സൂചനയാണ് ടീസർ നൽകുന്നത്. രഹസ്യങ്ങളും ആവേശകരമായ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ടീസറിൽ, സിനിമയുടെ ത്രില്ലിംഗ് സ്വഭാവം വ്യക്തമായി കാണാം.
ഭാവനയ്‌ക്കൊപ്പം നടൻ റഹ്മാനും ശക്തമായ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന പോലീസ് ഓഫീസറായി റഹ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്‌ക്രീൻ പ്രസൻസും ടീസറിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അതേസമയം, ഭാവന സാറ എന്ന ഫോറൻസിക് അനലിസ്റ്റിന്റെ വേഷത്തിലൂടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രാവിഷ്കാരമാണ് നടത്തുന്നത്.
സാധാരണ ഒരു കുറ്റാന്വേഷണ സിനിമയെന്നതിലുപരി, പാരലൽ അന്വേഷണങ്ങളുടെ സാധ്യതകൾ സൃഷ്ടിപരമായി ഉപയോഗിക്കുന്ന സിനിമ കൂടിയായിരിക്കും ‘അനോമി’. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
