താന്‍ വിഷമിക്കുന്നത് മറ്റുള്ളവര്‍ കാണുന്നത് ഇഷ്ടമല്ലെന്ന് വ്യക്തമാക്കി നടി ഭാവന. താന്‍ വിഷമിക്കുന്നത് മറ്റുള്ളവര്‍ അറിയേണ്ട എന്നാണ് താന്‍ ചിന്തിക്കാറുള്ളതെന്നും വിഷമം വരുമ്പോള്‍ ഭര്‍ത്താവായ നവീനോട് പോലും പറയാറില്ലെന്നും ആണ് താരം പറയുന്നത്.
അതേസമയം മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരിക്കുകയും കരഞ്ഞ് വിഷമം തീര്‍ക്കുകയുമാണ് തന്റെ പതിവെന്നും ഭാവന പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന. 'എന്തെങ്കിലും വിഷമം വരുമ്പോള്‍ ഞാന്‍ എല്ലാവരില്‍ നിന്നും കട്ട് ഓഫ് ചെയ്യും. അത് നല്ലൊരു സ്വഭാവം അല്ല. ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട എന്ന ചിന്ത എന്നിലുണ്ട്. അത് ബ്രേക്ക് ചെയ്യാന്‍ എനിക്കിതുവരെ പറ്റിയിട്ടില്ല. അമ്മയോ നവീനോ ഞാന്‍ വിഷമിക്കുന്നത് അറിയേണ്ട, ഞാന്‍ വിഷമിക്കുന്നത് കണ്ട് അവര്‍ക്ക് വിഷമമാകരുതെന്നാണ് ഞാന്‍ ആലോചിക്കുക. നീ എന്തുണ്ടെങ്കിലും പറയണം എന്ന് പറയുന്ന ആള്‍ക്കാരാണെങ്കില്‍ പോലും എന്തോ അങ്ങനെയാണ്.'' എന്നാണ് താരം പറഞ്ഞത്.
''എല്ലാ കമ്മ്യൂണിക്കേഷനും കട്ട് ചെയ്യും വാട്‌സ് ആപ്പ് ഒഴിവാക്കും. എന്റെ റൂമില്‍ ഒറ്റയ്ക്ക് ഇരിക്കും. എന്നിട്ട് ഞാന്‍ തന്നെ റിക്കവര്‍ ആകും. ചിലപ്പോള്‍ സമയമെടുക്കുമായിരിക്കും. അല്ലെങ്കില്‍ ഒരു ദിവസമോ രണ്ട് ദിവസമോ മൂന്ന് ദിവസമോ ആയിരിക്കും. കുറേ കഴിഞ്ഞ് ഞാനിങ്ങനെ ആലോചിച്ച് കരഞ്ഞത് കൊണ്ട് എന്താണ് മാറാന്‍ പോകുന്നതെന്ന് ചിന്തിക്കും. പക്ഷെ കുറേ കരയുമ്പോള്‍ ഒരു ആശ്വാസമാണ്.'' എന്നും ഭാവന കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
