'മഞ്ഞുമ്മല്‍ ബോയ്‌സ്' ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ശ്രീനാഥ് ഭാസിയുടെ മേക്കോവര്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ശരീരം നിറയെ ചെളിയും മുറിവുമായി ജീവന്‍ മാത്രം ബാക്കിയായി നില്‍ക്കുന്ന സുഭാഷ് എന്ന കഥാപാത്രത്തൊണ് ഭാസി അവതരിപ്പിച്ചത്. ഈ മുറിവ് കണ്ട പ്രേഷകർ ഒന്ന് ഞെട്ടിയിരുന്നു.
ഈ മേക്കപ്പിന്റെ രഹസ്യം തുറന്നു പറയുകയാണ് സംവിധായകൻ.
ശ്രീനാഥ് ഭാസിയുടെ ശരീരം നിറയെ ബിസ്‌ക്കറ്റ് പൊടിച്ചു വച്ച് ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു. ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്‌ക്കറ്റ് ആണ്. അതുകൊണ്ട് തന്നെ ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി, ഈ സിനിമയുടെ ക്ലൈമാക്‌സ് അഭിനയിച്ച് പൂര്‍ത്തീകരിച്ചതെന്ന് സംവിധായകന്‍ ചിദംബരം പറയുന്നു.
'മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്. ക്ലൈമാക്‌സില്‍ ഭാസിയ്ക്കു ചെയ്തത് പ്രോസ്‌തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്‌ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്‌നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകള്‍. റോണെക്‌സ് സേവ്യര്‍ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
അതിനു നന്ദി പറയേണ്ടത് റോണക്‌സിനോടാണ്. റോണക്‌സ് വളരെ സീനിയര്‍ ആയ മേക്കപ്പ്മാന്‍ ആണ്. ബിസ്‌ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിന്‍ പോലും യഥാര്‍ഥത്തില്‍ ഞെട്ടിപ്പോയിരുന്നു.' എന്നും സംവിധായകന്‍ ചിദംബരം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്