അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നത് : ഭാ​ഗ്യ സുരേഷ്

JUNE 7, 2024, 9:55 AM

സുരേഷ് ​ഗോപി ലോക്സഭാ തെരഞ്ഞെടുപ്പിൽ  വൻ വിജയം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവച്ച് മകൾ ഭാ​ഗ്യ സുരേഷ്.  

"വളരെയധികം സന്തോഷം. അച്ഛൻ കുറേ വർഷമായി നാട്ടുകാർക്ക് വേണ്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അത് ജയം ഉണ്ടായാലും ഇല്ലെങ്കിലും തുടരുമെന്ന് അച്ഛൻ തെളിയിച്ചതാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവർത്തനത്തിൽ ഒന്നും മാറ്റം ഉണ്ടാവില്ല.

 പഴയതുപോലെ തന്നെ അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണിയെടുക്കുന്നത്. അതൊക്കെ നിങ്ങൾ കണ്ടാലും ഇല്ലെങ്കിലും. ജയിക്കുന്നതിന് മുൻപും ഇങ്ങനെ തന്നെ ജയിച്ച ശേഷവും ഇങ്ങനെ തന്നെ", എന്നാണ് ഭാ​ഗ്യ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

vachakam
vachakam
vachakam

സുരേഷ്  ​ഗോപിയ്ക്ക് എതിരെ വരുന്ന ആരോപണങ്ങളെ കുറിച്ചും ഭാ​ഗ്യ പ്രതികരിച്ചു. "നിങ്ങളുടെ അച്ഛനെ ആരെങ്കിലും പറഞ്ഞാലും വിഷമം വരുമല്ലോ. ആൾക്കാർക്ക് പറയാനുള്ളത് പറയാം. അച്ഛൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലെ അത് മനസിൽ എടുക്കേണ്ട ആവശ്യം ഉള്ളൂ. എന്ത് ഉദ്ദേശത്തിലാണ് അച്ഛൻ ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. ആളുകൾ പറയുന്നത് കാര്യമായി എടുക്കുന്നില്ല. അവർ പലതും പറയും.

നല്ലത് ചെയ്താലും അതിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അതൊന്നും നമ്മൾ മുഖവിലയ്ക്ക് എടുത്തിട്ട് കാര്യമില്ല. അച്ഛൻ അച്ഛന്റെ പണി നോക്കി പോകുകയാണ്. നാട്ടുകാർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അത്രയൊക്കെ ചെയ്യുന്നുണ്ട്. വിമർശിച്ചാലും കളിയാക്കിയാലും ട്രോളിയാലും. അച്ഛൻ അച്ഛന്റെ പണി ചെയ്യും", എന്നാണ് ഭാ​ഗ്യ പറഞ്ഞത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam