തുടുത്ത് തിളക്കമാർന്ന ചുണ്ടുകൾ ലഭിക്കാൻ പച്ചമുളക് പ്രയോഗവുമായി ഇൻഫ്ലുവൻസർ. ലിപ് ഫില്ലേഴ്സ്, ലിപ് പ്ലംമ്പിങ് മാസ്ക്, ലിപ് സർജറീസ് എന്നീ വഴികൾ ആളുകൾ തിരഞ്ഞെടുക്കുന്ന കാലഘട്ടത്തിലാണ് പ്രകൃതിദത്തമായി ചുണ്ടുകൾ തുടുപ്പിക്കാം എന്ന ആശയവുമായി യുവതി എത്തിയത്.
ഡൽഹി സ്വദേശിനിയായ ശുഭാംഗി ആനന്ദാണ് ചുണ്ടുകൾ തുടുക്കാൻ പച്ചമുളക് തേച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ടുളള വിഡിയോ പങ്കുവച്ചത്. നിങ്ങളിത് പരീക്ഷിച്ച് നോക്കുന്നോ എന്ന അടിക്കുറിപ്പോടെയാണ് ശുഭാംഗി വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇതുവരെ 21 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്.
മുളകിൻ്റെ എരിവ് തട്ടുമ്പോൾ അവർ ഒരു ദീർഘനിശ്വാസം വിടുന്നതും കാണാം. എന്തായാലും വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ അപകടകരമായ ബ്യൂട്ടി ടിപ്പ് എന്ന് വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്