വല്ലെറ്റ: ടുണീഷ്യൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി (36) അന്തരിച്ചു.ഫാറ എൽക്കാഡിയുടെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ഉല്ലാസ ബോട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായ ഫറയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസർ ആണ് ഫറ. ബോട്ടിൽ അബോധാവസ്ഥയിലാണ് ഇവരെ കണ്ടെത്തിയത്.
അവധി ആഘോഷിക്കാനാണ് ഫറ മാൾട്ടയിലെത്തിയത്. ജൂൺ 7 ന് ഗ്രീസിലെ മൈക്കോനോസിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അവസാന ചിത്രം.
മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത സുഹൃത്തു സുലൈമ നൈനിയാണ് ഫറയുടെ മരണവാർത്ത ലോകത്തെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്