ബേസിൽ ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിൽ ചർച്ചചെയ്യപ്പെട്ട സിനിമയായിരുന്നു രൺവീർ സിങ് നായകനായി എത്തുന്ന 'ശക്തിമാൻ'. എന്നാൽ ആ സിനിമയ്ക്ക് വേണ്ടി ബേസിൽ ജോസഫ് കളഞ്ഞത് രണ്ട് വർഷമാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്.
ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ വിജയത്തിന് ശേഷമായിരുന്നു ബേസിൽ ജോസഫ് രൺവീർ സിങ്ങിനെ നായകനാക്കി മറ്റൊരു സൂപ്പർ ഹീറോ ചിത്രമായ ശക്തിമാൻ സംവിധാനം ചെയ്യാൻ പോകുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. ഈ സിനിമയെപ്പറ്റിയാണ് അനുരാഗ് കശ്യപ് ഇപ്പോൾ പറയുന്നത്.
"ശക്തിമാന് വേണ്ടി ജീവിതത്തിലെ രണ്ടുവർഷം പാഴായെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെയാണ് പിടിച്ചുനിന്നത് എന്നും ബേസിൽ എന്നോട് ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു.
എനിക്ക് തോന്നിയ അതേ കാര്യമാണ് ബേസിലും പറഞ്ഞത്. എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നത് എന്ന് ഞാൻ മറുപടി നൽകി. ആ മനുഷ്യൻ രണ്ടുവർഷം പാഴാക്കി." അനുരാഗ് കശ്യപ് പറഞ്ഞു. ബേസിൽ തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്ന് ദി ലോങ്ങസ്റ്റ് ഇന്റർവ്യൂ എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
#AnuragKashyap talks about his recent conversation with #BasilJoseph. pic.twitter.com/zMIDXLJ598
— Southwood (@Southwoodoffl) September 21, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
