ഇന്ത്യയിൽ സ്ത്രീധനം കാരണം വിവാഹം മുടങ്ങുന്നതും വിവാഹ മോചനം സംഭവിക്കുന്നതും എല്ലാം വളരെ സാധാരണമാണ്. പ്രണയിച്ചു വിവാഹം ചെയ്യുന്നവർ വരെ സ്ത്രീധനം വാങ്ങുന്ന നാടാണ് നമ്മുടേത് എന്ന് അല്പം വിഷമത്തോടെ തന്നെ പറയേണ്ടി വരും. എന്നാൽ വ്യത്യസ്തനാവുകയാണ് ഒരു വരൻ. ബനാറസിൽ നിന്നാണ് ഈ വാർത്ത പുറത്തു വരുന്നത്.
'ബനാറസിൽ എന്തും നടക്കും' എന്ന തലക്കെട്ടോടെ ആണ് വീഡിയോപോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ രാത്രിയിൽ ഒരു സ്കൂട്ടറിൽ വിവാഹവേഷത്തിൽ പോകുന്ന യുവാവിനെയും യുവതിയേയുമാണ് കാണുന്നത്. എന്നാൽ, ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചു സ്ത്രീധന പ്രശ്നത്തിന്റെ പേരിൽ വീട്ടുകാർ വിവാഹം ഒഴിവാക്കിയപ്പോൾ ഒളിച്ചോടിപ്പോകുന്ന വരനും വധുവുമാണ് ഇവർ എന്നാണ്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വധുവിനും വരനും എല്ലാവിധ ആശംസകളും നേർന്ന് രംഗത്ത് എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്