പൊതുവേദിയില്‍ നടി അഞ്ജലിയെ തള്ളിമാറ്റി നടൻ നന്ദമൂരി ബാലകൃഷ്ണ. ഗ്യാംഗ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ.
വേദിയില്‍ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് മാറി നില്‍ക്കെന്ന് ആവശ്യപ്പെട്ട് അഞ്ജലിയെ നടൻ തള്ളിമാറ്റിയത്. പെട്ടന്നുള്ള നടന്‍റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും ഞെട്ടുന്നത് വീഡിയോയില്‍ കാണാം.
പൊതുവേദിയായതുകൊണ്ടും സ്വന്തം സിനിമയുടെ പ്രമോഷനായതിനാലും അഞ്ജലി സംയമനം പാലിക്കുകയായിരുന്നു. മാറി നില്‍ക്കെന്ന് ആവശ്യപ്പെട്ടുളള നടന്‍റെ വാക്കുകള്‍ കേള്‍ക്കാത്തതിലുള്ള ദേഷ്യം കൊണ്ടാണ് അഞ്ജലിയെ ദേഷ്യത്താല്‍ തള്ളി മാറ്റിയത്.
അതേസമയം നടൻ മദ്യപിച്ചാണ് വേദിയില്‍ എത്തിയതെന്നും വിമർശനമുണ്ട്. തള്ളി മാറ്റിയപ്പോള്‍ വീഴാൻ പോയെങ്കിലും പെട്ടന്നു തന്നെ അഞ്ജലി ചിരിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്