ബാഡ്മിന്റൺ സൂപ്പർ താരം പി വി സിന്ധു വിവാഹിതയായതായി റിപ്പോർട്ട്. കുടുംബസുഹൃത്തും പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് സിന്ധുവിന്റെ വരൻ.
ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്‌പുരിലായിരുന്നു വിവാഹം നടന്നത്. ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം.
അതേസമയം വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ ഇതുവരെ താരം പങ്കുവച്ചിട്ടില്ല. കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം നവദമ്പതികൾക്ക് ആശംസകളും നേർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്