ബാഡ് ബോയ്സ് നിർമാതാവിന്റെ ഭീഷണി: കൂടുതൽ വിവരങ്ങൾ പങ്കുവെച്ച്‌ ഉണ്ണി വ്ളോഗ്സ്

SEPTEMBER 21, 2024, 10:34 AM

ബാഡ് ബോസ് സിനിമയെ കുറിച്ച്‌ നെഗറ്റീവ് റിവ്യൂ പറഞ്ഞ യൂട്യൂബ് വ്ലോഗറെ നിർമ്മാതാവും നടി ഷീലു എബ്രഹാമിന്റെ ഭർത്താവുമായ എബ്രഹാം മാത്യു ഫോണില്‍ വിളിച്ച്‌ ഭീ ഷണിപ്പെടുത്തിയെന്ന വാർത്ത പുറത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു .

 ഇതൊരു താക്കീത് ആണെന്നും റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ വിവരം അറിയും എന്നുമാണ് എബ്രഹാം മാത്യും ഫോണില്‍ പറ‌ഞ്ഞത്.ഈ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി വ്ളോഗ്സ്. 

പുതിയ വീഡിയോയില്‍ ഉണ്ണി പറയുന്നതിങ്ങനെ;

vachakam
vachakam
vachakam

‌ആരെയും ഉപദ്രവിക്കാനോ സിനിമയെ മോശമായി കാണിക്കാനോ അന്യായമായി സvdheദിക്കാനോ അല്ല ഉദ്ദേശം. ഈ യൂട്യൂബ് ചാനലില്‍ പോകുന്ന ഒരു വീഡിയോയ്ക്കും റിവ്യൂവിനും പൈസ വാങ്ങി അല്ല ചെയ്യുന്നത്. സിനിമ റിവ്യൂ ചെയ്യുമ്പോള്‍ നിരവധി ഫോണ്‍ കാളുകള്‍ വരാറുണ്ട്. പ്രൊഡ്യൂസഴ്സ് അസോസിയേഷനെ ശത്രു സ്ഥാനത്ത് നിർത്താനുള്ള ഉദ്ദേശം ഒന്നുമില്ല. പ്രൊഡ്യൂസറിന്റെ പ്രതികരണവും മാനസികാവസ്ഥയും മനസിലാക്കാവുന്നതേയുള്ളു.

ഇനി മറ്റൊരു സിനിമ അദ്ദേഹം എടുത്ത് അത് ഗംഭീരമായാല്‍ അത് ഗംഭീരം എന്ന് തന്നെ പറയും. സാധാരണ ഒരു വ്യക്തി എന്ന നിലയില്‍ പേടിയുണ്ട്. പബ്ലിഷ് ചെയ്തിരുന്ന രണ്ട് വീഡിയോയും ഡിലീറ്റ് ചെയ്യുകയാണ്. ഈ ഒത്തുതീർപ്പിലും പൈസ വാങ്ങിയിട്ടില്ല. എനിക്ക് യൂട്യൂബില്‍ നിന്ന് മാന്യമായ പൈസ കിട്ടുന്നുണ്ട്. അതില്‍ തൃപ്തനാണ്. സിനിമ കാണുകയും അതില്‍ സത്യസന്ധമായ റിവ്യൂ പറയാനും അനുവദിച്ചാല്‍ മതി. സംഭവത്തില്‍ എന്നെ പിന്തുണച്ച ആളുകള്‍ക്കും യൂട്യൂബ് സംഘടനയായ കിക്കിനും ഉണ്ണി നന്ദി പറയുകയും ചെയ്തു.

ബാഡ് ബോയ്സ് സിനിമയെ കുറിച്ച്‌ ഉണ്ണി നല്‍കിയ റിവ്യുവിന് പിന്നാലെയായിരുന്നു നിർമാതാവ് ഭീഷണിയുമായി രംഗത്തുവന്നത്. നെഗറ്റീവ് റിവ്യു നല്‍കി സിനിമയെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു എബ്രഹാം മാത്യു ആരോപിച്ചത്. റിവ്യു യൂട്യൂബില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നുമാണ് നിർമാതാവ് പറഞ്ഞത്.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam