സംവിധായകൻ അറ്റ്‌ലിയെ അവതാരകനായ കപിൽ ശർമ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ‘ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യിൽ അതിഥിയായെത്തിയ അറ്റ്‌ലിയോട് കപിൽ ശർമ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചത്.
നിറത്തിന്റെ പേരിൽ ആരെങ്കിലും താങ്കളെ തിരിച്ചറിയാതെ പോയിട്ടുണ്ടോ എന്ന രീതിയിലായിരുന്നു കപിലിന്റെ ചോദ്യം. ‘ബേബി ജോൺ’ എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി കപിലിന്റെ ഷോയിൽ അതിഥിയായി എത്തിയതായിരുന്നു അറ്റ്‌ലി.
അറ്റ്ലിയെ നിറത്തിന്റെ പേരിൽ അപമാനിച്ചതായുള്ള ആരോപണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് കപിൽ ശർമ. ആ വീഡിയോയിൽ എവിടെയാണ് താൻ രൂപത്തെക്കുറിച്ച് സംസാരിച്ചത്. ഇത്തരത്തിൽ വിദ്വേഷങ്ങൾ പ്രചരിപ്പിക്കരുതെന്ന് കപിൽ ശർമ പറഞ്ഞു. കപിലിനെ വിമർശിച്ചുകൊണ്ടുള്ള എക്‌സിലെ ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്.
'സർ, ഇതിൽ എവിടെയാണ് ഞാൻ രൂപത്തെക്കുറിച്ച് പറയുന്നത് എന്ന് ദയവായി വിശദീകരിക്കാമോ? സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി,' എന്നാണ് കപിൽ ശർമ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
'ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’ എന്ന ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡിൽ ബേബി ജോൺ എന്ന ചിത്രത്തിൻറെ പ്രമോഷനിൽ വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി, അറ്റ്ലി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു.
കപിൽ ശർമയുടെ ചോദ്യം നിറത്തിന്റെ പേരിൽ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമർശനം. ഗായിക ചിന്മയി ശ്രീപദ ഉൾപ്പടെയുള്ളവർ സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ‘കോമഡിയുടെ പേരിൽ എത്രനാൾ നിറത്തെ പരിഹസിക്കും? കപിൽ ശർമയെ പോലെ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാൾ ഇങ്ങനെ പറയുന്നത് നിരാശാജനകമാണ്’ എന്നാണ് ചിന്മയി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
Kapil Sharma subtly insults Atlee's looks?
Atlee responds like a boss: Don't judge by appearance, judge by the heart.#Atlee #KapilSharma pic.twitter.com/oSzU0pRDS4— Surajit (@surajit_ghosh2) December 15, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്