2009ലെ ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ മലയാള സിനിമയായ 'പരദേശി'യെ മാറ്റിനിര്‍ത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി ജൂറി അംഗവും സംവിധായകനുമായ സിബി മലയില്‍.
മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പി.ടി കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച പരദേശി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു.
ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാല്‍, സംവിധാനത്തിന് പി.ടി കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്ക് റഫീക്ക് അഹമ്മദ്, ഗായികയ്ക്ക് സുജാത മോഹന്‍ എന്നിങ്ങനെ അവാര്‍ഡ് ലഭിക്കാമായിരുന്നിട്ടും പട്ടണം റഷീദിന് മികച്ച മേക്കപ്പിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചതെന്ന് സിബി മലയില്‍ പറഞ്ഞു.
'പി.ടി കലയും കാലവും' എന്ന പേരില്‍ പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു സിബി മലയിലിന്റെ പ്രതികരണം.
മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് പുരസ്കാരം നല്‍കാമെന്ന് വരെ ജൂറിയില്‍ തീരുമാനം ഉണ്ടായിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് മികച്ച നടനുള്ള അവാര്‍ഡ് കൊടുത്താല്‍ പുരസ്കാര വിതരണ പരിപാടി കൊഴുക്കുമെന്ന് ജൂറി ചെയര്‍മാന്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ 'തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചി ചെടിയെ' എന്ന ഗാനം പാടിയ സുജാതയെ മികച്ച ഗായികയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു- സിബി മലയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്