മലയാളി ലുക്കില്ലാത്തതിനാൽ നീലത്താമരയിൽ നിന്ന് പിന്മാറേണ്ടി വന്നു!  13 വർഷങ്ങൾക്ക് ശേഷം എം.ടിയുടെ ചിത്രത്തിൽ

JULY 17, 2024, 9:33 AM

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെ ഉണ്ടായ സംഭവത്തിന് പിന്നാലെ ആണ്  സോഷ്യൽ മീഡിയ. ചടങ്ങിനിടെ നടൻ ആസിഫ് അലിയെ സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ അപമാനിച്ചു എന്ന തരത്തിൽ ഒരു വിഡിയോ ആണ്  സോഷ്യൽ മീഡിയയിൽ ചർച്ചയായത്.  

ഇതിന് പിന്നാലെ  ആസിഫ് അലിയെ പിന്തുണച്ച് കൊണ്ട് നിരവധി പേർ എത്തുന്നതിനിടെ നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റിയാണ് ആസിഫ് അലി പറഞ്ഞത്. നീലത്താമര എന്ന ചിത്രത്തിന്റെ ഒഡിഷൻ വേളയിൽ മലയാളി ലുക്കില്ലാത്തതിനാൽ പിന്മാറോണ്ടി വന്നുവെന്നും പതിമൂന്ന് വർഷത്തിന് ശേഷം എംടിയുടെ കഥയിലെ കഥാപാത്രമാകാൻ സാധിച്ചതിൽ അഭിമാനമാണെന്നും നടൻ പറഞ്ഞിരുന്നു.  ആസിഫിന്റെ വാക്കുകൾ ഇങ്ങനെ. 

vachakam
vachakam
vachakam

"ഞാൻ ആദ്യമായി എംടി സാറിൻറെ മുന്നിൽ എത്തുന്നത് നീലത്താമര എന്ന ചിത്രത്തിൻറെ ഓഡിഷന് വേണ്ടിയാണ്. ലാൽ ജോസ് സാർ വന്ന് കാണാൻ പറയുമ്പോഴാണ്. അന്ന് ഒരു മലയാളി ലുക്കില്ല എന്ന് പറഞ്ഞ് എനിക്ക് അതിൽ നിന്നും പിന്മാറേണ്ടി വന്നു. നീണ്ട പിതമൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സാറിൻറെ ഒരു കഥാപാത്രം ചെയ്യാൻ പറ്റിയത്. അതിൻറെ സന്തോഷം എനിക്ക് തീർച്ചയായും ഉണ്ട്. സാറിൻറെ മകൾ അശ്വതി മാം സംവിധാനം ചെയ്ത ചിത്രത്തിലാണ് ഞാൻ അഭിനയിച്ചത്. ഒരുപാട് സന്തോഷവും അഭിമാനവും", എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ. എം ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്ത 'വിൽപ്പന' എന്ന ചെറുകഥയിലാണ് ആസിഫ് അഭിനയിച്ചിരിക്കുന്നത്. 

എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് 'മനോരഥങ്ങൾ'. ഓളവും തീരവും, ശിലാലിഖിതം, നിന്റെ ഓർമ്മക്ക്, കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്, സ്വർഗം തുറക്കുന്ന സമയം,അഭയം തേടി വീണ്ടും, ഷെർലക്ക്, കാഴ്ച,കടൽക്കാറ്റ്,വിൽപ്പന എന്നിവയാണ് ആ കഥകൾ.  മമ്മൂട്ടി,മോഹൻലാൽ, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ആഗസ്റ്റ് 15ന് മനോരഥങ്ങൾ തിയറ്ററുകളിൽ എത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam