മലയാളത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രവാർത്ത വിതരണ മന്ത്രി.താങ്കൾ ഒരു ഉഗ്രൻ നടൻ ആണെന്നും ‘റിയൽ ഒജി’ എന്നും കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ് വിശേഷിപ്പിച്ചു.
ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണവേദിയിലാണ് മന്ത്രിയുടെ പരാമർശം. ആർപ്പുവിളികളോടെയാണ് മന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്.
‘താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്’ എന്ന് മലയാളത്തിൽ പറഞ്ഞായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്. യഥാർഥ ഇതിഹാസം. വലിയൊരു കയ്യടി അദ്ദേഹത്തിന് നൽകണം. ഈ ശബ്ദമൊന്നും പോരാ… വലിയ ആരവങ്ങളോടെ കയ്യടി നൽകണം…ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ-മന്ത്രി പറഞ്ഞു.
കൂടത്തെ മോഹൻലാലിന് ആശംസയുമായി രാഷ്ട്രപതിയും രംഗത്തെത്തി. ആത്മാവിന്റെ സ്പന്ദനമാണ് സിനിമ. പുരസ്‌കാര ജേതാക്കൾക്കും അഭിനന്ദനം. മോഹൻലാലിന് വിവിധ ഭാവങ്ങൾ തന്മയത്തോടെ അവതരിപ്പിക്കാൻ കഴിയുന്നത് കൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. അദ്ദേഹത്തിനു അവാർഡ് കിട്ടിയതിൽ ജനങ്ങൾ സന്തോഷിക്കുന്നു. മോഹന്ലാലിൻ്റെ നാടകമായ കർണഭാരത്തെകുറിച്ചും രാഷ്ട്രപതി പ്രശംസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
