തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിയ്ക്കായി സുമനസുകളുടെ സഹായം തേടി കുടുംബം.
മാർച്ച് 14നാണ് അരുന്ധതി നായർക്ക് അപകടം പറ്റിയത്. ബൈക്കിൽ പോകവെ കോവളം ഭാഗത്ത് വച്ച് അപകടം സംഭവിക്കുക ആയിരുന്നു. യുട്യൂബ് ചാനലിനായി ഷൂട്ടിങ്ങിന് പോയി തിരിച്ച് സഹോദരനൊപ്പം വരവെ ആയിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡിൽ കിടന്നു. ഇതിനിടെ എത്തിയ യാത്രക്കാരൻ അവരെ ആശപത്രിയിൽ എത്തിക്കുക ആയിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്.
ഇതിനോടകം തന്നെ അരുന്ധതിക്കായി ലക്ഷങ്ങൾ കുടുംബം ചെലവാക്കി കഴിഞ്ഞു. മുന്നോട്ടുള്ള ചെലവ് പ്രതിസന്ധിയിൽ ആയതോടെ സഹായം അഭ്യർത്ഥിച്ച് കുടുംബം രംഗത്ത് എത്തിയിരിക്കുക ആയിരുന്നു.
ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവ് വരുന്നത്. ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി പറഞ്ഞു. 90 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സഹോദരി പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്