തമിഴ്‌നടനും രാഷ്ട്രീയനേതാവുമായ അരുള്‍മണി അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ച് ഇന്നലെയാണ് മരിച്ചത്.
എഐഡിഎംകെ അംഗമായിരുന്ന അരുള്‍മണി ലോകസഭ തെരഞ്ഞെടുപ്പിനുവേണ്ടി പല സ്ഥലങ്ങളില്‍ യാത്രചെയ്ത് പ്രചാരണം നടത്തിവരികയായിരുന്നു.
പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് അഭിനയം പഠിച്ച അരുള്‍മണി സിങ്കം 2, സാമനിയന്‍, തെന്‍ട്രല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്