ബോളിവുഡിലെ ഹോട്ട് കപ്പിൾസ് ആണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും തമ്മിലുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.
അടുത്തിടെ അവര്‍ രണ്ടുപേരും ന്യൂഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ കോച്ചര്‍ വീക്ക് 2024 ല്‍ പങ്കെടുത്തിരുന്നു. അവിടെ മുന്‍ നിരയില്‍ പ്രത്യേകം സീറ്റുകളിലാണ് ഇരുവരും ഇരുന്നത്. എന്നാൽ ഒരു പാപ്പരാസി അക്കൗണ്ട് പങ്കിട്ട വീഡിയോയില്‍ ഇരുവരും അകലം പാലിക്കാന്‍ ശ്രദ്ധിക്കുന്നതായി കാണാം.
പിന്നാലെ അര്‍ജുന്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു നിഗൂഢ പോസ്റ്റും പങ്കിട്ടു. നിങ്ങള്‍ ക്ഷമ കാണിക്കണമെന്നായിരുന്നു അത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നാണ് റിപോർട്ടുകൾ.
കഴിഞ്ഞ മാസം അര്‍ജുന്റെ വസതിയില്‍ നടന്ന ജന്മദിന ആഘോഷം മലൈക അറോറ ഒഴിവാക്കിയിരുന്നു. ഇത് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
നിലവില്‍, സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വീഡിയോ പ്രചരിക്കുന്നുണ്ട്. അവിടെ വലിയ ജനക്കൂട്ടത്തിനിടയില്‍ അര്‍ജുന്‍ കപൂര്‍ മലൈക അറോറയെ കടന്നുപോകാന്‍ വഴിയൊരുക്കുന്നത് കാണാം.എന്നാൽ മലൈക തിരിഞ്ഞുനോക്കാതെ മുന്നോട്ട് പോവുകയായിരുന്നു.
അര്‍ജുനും മലൈകയും സമാധാനപരമായാണ് വേര്‍പിരിഞ്ഞതെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിന് മുമ്ബ് മലൈകയും അർബാസ് ഖാനും വിവാഹിതരായിരുന്നു. ദമ്ബതികളുടെ 22 കാരനായ മകനാണ് അർഹാൻ ഖാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്