സിനിമാ അരങ്ങേറ്റത്തിന് മുന്നോടിയായാണ് മലയാളിയായ ശ്രീലക്ഷ്മി, ആരാധ്യ ദേവി എന്ന് പേര് മാറ്റിയത്. സാരി എന്നാണ് ആരാധ്യയുടെ സിനിമയുടെ പേര്. രാം ഗോപാൽ വർമയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഇതിനിടയിൽ താൻ ഗ്ലാമറസ് വേഷം ചെയ്യില്ലെന്ന് മുൻപ് ആരാധ്യ പറഞ്ഞൊരു ഇന്റർവ്യു വീഡിയോ വൈറലാകുകയും ചെയ്തു. പിന്നാലെ വിമർശന ട്രോളുകളും പുറത്തുവന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധ്യ.
ഇൻസ്റ്റാഗ്രാം സ്റ്റോറിയൂടെ ആയിരുന്നു ആരാധ്യയുടെ പ്രതികരണം. 'ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് മുൻപ് ഞാൻ തീരുമാനം എടുത്തിരുന്നു. ഇരുപത്തി രണ്ടാമത്തെ വയസിലായിരന്നു അത്. അതിൽ ഞാൻ ഇപ്പോൾ പശ്ചാത്തപിക്കുന്നുമില്ല. കാലങ്ങൾ മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങൾ മാറി കൊണ്ടിരിക്കും. നമ്മുടെ ജീവിതാനുഭവങ്ങൾ കാഴ്ചപ്പാടുകളെ മാറ്റുകയും ചെയ്യും. ആളുകളെയും കഥാപാത്രങ്ങളെയും കുറിച്ച് മുൻപ് എനിക്ക് ഉണ്ടായിരുന്ന ധാരണകൾ എല്ലാം മാറി.
എന്ന് കരുതി അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് വിഷമമൊന്നും ഇല്ല. കാരണം അത് അന്നത്തെ എന്റെ മാനസികാവസ്ഥ ആയിരുന്നു. വ്യക്തിപരമായ തെരെഞ്ഞെടുപ്പാണ് ഗ്ലാമറസ്. എന്നെ സംബന്ധിച്ചിടത്തോളം അത് അപകീർത്തിപരമല്ല മറിച്ച് ശാക്തീകരണമാണ്. ഒരു അഭിനേത്രി എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ നിർണായകമാകുമെന്ന് ഞാൻ കരുതുന്നുണ്ട്. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ കഥാപാത്രങ്ങൾ ചെയ്യാൻ ഒരുക്കമാണ്. അത്തരം മികച്ച വേഷങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാൻ', എന്നാണ് ആരാധ്യ ദേവി കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്