പ്രേമത്തിലൂടെ സിനിമയിൽ എത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. താരം ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്. കഴിഞ്ഞവർഷം തന്നെ താരത്തിന്റെ അഞ്ച് ചിത്രങ്ങളാണ് റിലീസ് ചെയ്തത്.
ഫെബ്രുവരിയില്‍ മാത്രം രണ്ട് സിനിമകളാണ് തമിഴിലും തെലുങ്കിലുമായി താരത്തിന്റേതായി റിലീസായത്. തെലുങ്ക് ചിത്രം ഈഗിളും മറ്റൊന്ന് ജയംരവിയുടെ തമിഴ് ചിത്രം സൈറണുമാണ്. ഓരോ സിനിമ കഴിയുന്തോറും നടിയുടെ പ്രതിഫലവും ഉയരുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ഇപ്പോള്‍ ഒരു ചിത്രത്തിന് ഒരു കോടി രൂപയാണ് അനുപമയുടെ പ്രതിഫലമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചിത്രത്തില്‍ ലിപ് ലോക്ക് സീൻ ഉണ്ടെങ്കില്‍ അതിന് അധിക തുക ചോദിച്ച് വാങ്ങും എന്നും റിപ്പോർട്ടുകൾ ഉണ്ട്. 1.50 കോടി രൂപയാണ് ലിപ് ലോക്ക് സീൻ ഉള്ള ചിത്രത്തിനായി അനുപമ വാങ്ങുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം. ഒരു പരസ്യത്തിന് 40 മുതല്‍ 50 ലക്ഷം വരെയാണ് താരം ഈടാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്