അജിത് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. എന്നാൽ അഭിനയത്തേക്കാളും താരത്തിന് ഇപ്പോൾ പ്രിയപ്പെട്ട കാര്യം കാർ റേസിങ്ങ് ആണ്. അപകടം പിടിച്ച ഈ ഗെയിമാണ് താരത്തിന് ഇപ്പോൾ എല്ലാം. എന്നാൽ തന്റെ ഇഷ്ടവിനോദമായ കാർ റേസിങ്ങിൽ അപകടങ്ങളും സംഭവിക്കാറുണ്ട് താരത്തിന്.
ഈയിടെ ദുബൈയിൽവെച്ച് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിന് ശേഷവും അദ്ദേഹം ട്രാക്കിൽതന്നെ തുടരുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു അപകടംകൂടി അജിത് അതിജീവിച്ചിരിക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ വിജയത്തിനുശേഷം പോർച്ചുഗലിലാണ് താരം. ഇവിടെ നടക്കാനിരിക്കുന്ന റേസിങ് മത്സരത്തിനായുള്ള പരിശീലനത്തിലാണ് വീണ്ടും അപകടമുണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എസ്റ്റോറിൽ സർക്യൂട്ടിൽ പരിശീലനത്തിനിടെ കാർ ഇടിച്ചുതകരുകയായിരുന്നു. അജിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. ‘വീണ്ടും ഭാഗ്യം ഞങ്ങളെ കടാക്ഷിച്ചു. ചെറിയൊരു അപകടത്തിൽ പെട്ടു. ആർക്കും അപകടമൊന്നുമില്ല. റേസിൽ ഞങ്ങൾ വിജയിക്കും. എല്ലാവർക്കും നന്ദി’ എന്നാണ് അജിത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്