ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അന്ന രേഷ്മ രാജൻ. സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നിരവധി ഉദ്ഘാടന വേദികളിലും താരം സജീവമാണ്. ഉദ്ഘാടനത്തിന് പിന്നാലെ അന്ന രാജന്റെ ചിത്രത്തോടൊപ്പം ബോഡി ഷെയിമിംഗ് നടത്തി നിരവധി കമന്റുകളാണ് എത്തുന്നത്.
ഇപ്പോഴിതാ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട് അന്ന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാവുന്നത്. എക്സ്ട്രാ ഫിറ്റിങ് ഒഴിവാക്കിയതല്ല , കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നാണ് അന്ന രാജൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
"ശരീരഭാരം കുറയ്ക്കാൻ ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്തു. ഇപ്പോൾ വളരെ സന്തോഷമുണ്ട്. ശരീരം വളരെയധികം ആരോഗ്യമുള്ളതായി തോന്നുന്നു.
ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ് ഞാൻ. ശരീരഭാരം കുറച്ചപ്പോൾ പഴയതിനേക്കാൾ ചെറുപ്പമായതുപോലെ തോന്നുന്നു, ഇപ്പോൾ ഏറെ ആത്മവിശ്വാസം തോന്നുന്നുവെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഇപ്പോഴും താൻ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം എനിക്ക് പോകാനുണ്ട്. ഇതാണ് ഞാൻ ആഗ്രഹിച്ചിരുന്ന യഥാർത്ഥ ഞാൻ. ഒടുവിൽ, ഞാൻ അത് നേടി.
എല്ലാ യൂട്യൂബർമാരോടും, എന്നെ ഉപയോഗിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും ഒരു കാര്യം ഞാൻ പറയാനാഗ്രഹിക്കുന്നു. ഞാൻ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്നെനിക്ക് അറിയുന്നതുകൊണ്ടാണ്. അതിനാൽ ദയവായി, തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക, പക്ഷേ അത് ദയയുള്ളതാവട്ടെ." അന്ന രാജൻ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്