വീടു വിട്ടിറങ്ങിയ ബി​ഗ് ബോസ് താരം സുരക്ഷിതയെന്ന്‌ സുഹൃത്ത്

SEPTEMBER 9, 2025, 2:17 AM

വീടു വിട്ടിറങ്ങിയ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥി ഏയ്ഞ്ചലിന്‍ മരിയ സുരക്ഷിതയെന്ന്‌ സുഹൃത്ത്. കഴിഞ്ഞ ദിവസമാണ് തന്റെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ട് ഏഞ്ചലിൻ സോഷ്യൽ മീഡിയയിൽ വീഡിയോയുമായി എത്തിയത്.

ഇതേത്തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് പിതാവുമായി ഉണ്ടായ വഴക്കും ഇൻസ്റ്റഗ്രാം ലൈവിലൂടെ ഏഞ്ചലിൽ കാണിച്ചിരുന്നു.

ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് തെറ്റാണോയെന്ന് ഏയ്ഞ്ചലിൻ പിതാവിനോട് ചോദിക്കുന്നതടക്കം ലൈവിൽ ഉണ്ടായിരുന്നു. മകളോട് രൂക്ഷഭാഷയിലാണ് പിതാവ് സംസാരിച്ചത്.

vachakam
vachakam
vachakam

ഏയ്ഞ്ചലിന്റെ പ്രണയ തകർച്ചയും അതിനുശേഷം നടന്ന പ്രശ്നങ്ങളും കാരണം വലിയ ബുദ്ധിമുട്ടുകളും പലരോടും മറുപടി പറയേണ്ട അവസ്ഥയും തനിക്ക് ഉണ്ടായെന്നും പിതാവ് പറഞ്ഞിരുന്നു. താനാണ് ബുദ്ധിമുട്ടെങ്കിൽ വീട്ടിൽ നിന്നു ഇറങ്ങിപൊക്കോളാമെന്നാണ് ഏയ്ഞ്ചലിൻ മറുപടി പറഞ്ഞത്. നീ ഇറങ്ങിപൊയ്ക്കോ... എന്ന് പിതാവ് പറയുന്നതും വീഡിയോയിൽ കേൾക്കാം.

തർക്കം പരിധി വിട്ടപ്പോൾ അമ്മയും സഹോദരനും ചേർന്ന് ഇരുവരേയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും പിന്നാലെ ഏഞ്ചലിൽ വീടു വിട്ടിറങ്ങുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഏയ്ഞ്ചലിൻ സുരക്ഷിതയായിട്ടിരിക്കുന്നു എന്ന വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുഹൃത്തും അവതാരകനുമായ സ്റ്റെഫാൻ.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam