ഹോളിവുഡ് താരം ആഞ്ചലിനാ ജോളി ഏവർക്കും പ്രിയങ്കരിയായ താരമാണ്. താരത്തിനോട് ഒരു കുഞ്ഞ് നടത്തിയ സംഭാഷണം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത്. 2025-ലെ ടൊറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF 2025) ആണ് സംഭവം നടന്നത്.
ആഞ്ചലിനാ ജൂലി തന്റെ പുതിയ സിനിമയായ Coutureയുടെ പ്രീമിയറിനായി വന്നപ്പോൾ, അവിടെ ഉണ്ടായിരുന്ന ഒരു കുഞ്ഞ് അവരോട് ചോദിച്ച ചോദ്യം ആണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്. കുഞ്ഞും ജോലിയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ ആയിരുന്നു.
ലിയം എന്നായിരുന്നു കുട്ടിയുടെ പേര്. “നിങ്ങൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാനിഷ്ടമുള്ള ഭക്ഷണം (snack) ഏതാണ്?” എന്നാണ് കുട്ടി ആദ്യം ചോദിച്ചത്. ജോളി ചിരിച്ചുകൊണ്ട് തന്റെ വസ്ത്രത്തിൽ നിന്ന് ഒരു മിഠായി എടുത്തു കാണിച്ചു. അപ്പോൾ ലിയം തന്റെ ഇഷ്ടപ്പെട്ട സ്നാക്ക് താരത്തിന് നൽകി. അത് സന്തോഷത്തോടെ സ്വീകരിച്ച ജോളി “എനിക്ക് ഇത് വളരെ ഇഷ്ടമാണ്, പ്രീമിയറിനിടെ ഞാൻ തീർച്ചയായും കഴിക്കും” എന്ന് മറുപടി നൽകി.
അടുത്തതായാണ് കുട്ടി ഏറ്റവും ഹൃദ്യമായ ചോദ്യം ചോദിച്ചത്. “Will you adopt me?” (നിങ്ങൾ എന്നെ ദത്തെടുക്കുമോ?) എന്നായിരുന്നു ആ ചോദ്യം. നിനക്കു നല്ലൊരു അമ്മയും അച്ഛനും ഉണ്ടാവുമല്ലോ. പക്ഷേ, നീ എനിക്ക് എന്റെ മക്കളെ ഓർമ്മിപ്പിക്കുന്നു. എന്റെ രണ്ട് മക്കൾക്കും തെക്കുകിഴക്കൻ ഏഷ്യയിലാണ് വേരുകൾ. നീ എവിടെ നിന്നുള്ളതാണ് എന്നാണ് ജോളി ചിരിച്ചു കൊണ്ട് ചോദിച്ചത്.
“Toronto” എന്നാണ് ലിയം മറുപടി പറഞ്ഞത്. “നിന്റെ വലിയപ്പനും വലിയമ്മയും എവിടെയാണ് ?” എന്ന ജോളിയുടെ ചോദ്യത്തിന് ചൈന എന്നാണ് ലിയം മറുപടി നൽകിയത്. “നിന്നെ കാണാനായതിൽ വളരെ സന്തോഷം. നീ വളരെ നല്ല രീതിയിൽ സംസാരിക്കുന്നു. ഇത് തുടർന്നും ചെയ്യണം.” എന്നാണ് ജോളി തുടർന്ന് കുട്ടിയോട് പറഞ്ഞത്. ഈ സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്