ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് ആൻഡ്രിയ ജെർമിയ. അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് അൻഡ്രിയയെ മലയാളികൾ ഓർക്കുന്നത്.
ഇപ്പോഴിതാ താൻ നേരിട്ട ഒരു പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയാണ് ആൻഡ്രിയ. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെ തുടർന്നാണ് കുറച്ച് കാലം കരിയറിൽ നിന്ന് മാറി നിന്നതെന്ന് ആൻഡ്രിയ പറയുന്നു.
‘വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം സ്‌കിന്നിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ പിടിപെട്ടു. എന്റെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷെ അന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി. ബ്ലഡ് ടെസ്റ്റുകൾ വന്നു. പക്ഷെ അവയെല്ലാം നോർമലാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. എന്തെങ്കിലും ടോക്‌സിന്റെ റിയാക്ഷൻ ആയിരിക്കാം അല്ലെങ്കിൽ ഇമോഷണൽ സ്ട്രസ് കൊണ്ടായിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു.’
‘എല്ലാത്തിൽ നിന്നും കുറച്ച് കാലം താൻ മാറി നിന്നു. ആ കണ്ടീഷനിൽ നിന്നും പുറത്ത് വന്നു. ഈ സമയത്ത് മാധ്യമങ്ങളും സിനിമാ രംഗവും പറഞ്ഞത് പ്രണയം തകർന്നത് കാരണം ഞാൻ ഡിപ്രഷനിലായി എന്നാണ്. ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്‌സ് ആണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ സ്വയം ഉൾക്കൊള്ളാൻ ഒരു വർഷമെങ്കിലും എടുക്കും.’
‘ആദ്യമായാണ് ഞാനിക്കാര്യം തുറന്ന് പറയുന്നത്. അതേസമയം ഈ കണ്ടീഷൻ തന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. ചെറിയ പാടുകൾ ഇപ്പോഴുമുണ്ട്. കൺപീലികൾക്ക് വെള്ള നിറമുണ്ട്. അത് എളുപ്പത്തിൽ കവർ ചെയ്യാം. ഏറെക്കൂറെ ഭേദമായി. തുടരെ വർക്ക് ചെയ്യാൻ പറ്റില്ല. കാരണം അത് മുഖത്ത് കാണും. ജീവിത ശൈലിയിൽ മാറ്റം വരുത്തി. വർക്കുകൾ കുറച്ചു. വളർത്തു നായക്കൊപ്പം കൂടുതൽ സമയം ചെലവഴിച്ചു. ഇതെല്ലാം തന്നെ സഹായിച്ചു,’ ആൻഡ്രിയ പറഞ്ഞു. മാസ്റ്റർ, പിസാച് 2 എന്നീ സിനിമകൾ ചെയ്തത് ഈ കണ്ടീഷനുള്ളപ്പോഴാണ്. ആർക്കും അറിയില്ലായിരുന്നെന്നും ആൻഡ്രിയ ജെർമിയ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്