മലയാള സിനിമയിൽ നായികാ പ്രാധാന്യം കുറയുന്നുവോ?  പ്രതികരണവുമായി  അനാർക്കലി മരയ്ക്കാർ

JUNE 5, 2024, 7:45 AM

മലയാള സിനിമയിൽ നായികാ പ്രാധാന്യം കുറയുന്നുവെന്ന വിമർശനത്തിന്റെ കാര്യമില്ലെന്ന് നടി അനാർക്കലി മരയ്ക്കാർ. കഥകളുടെ പ്രത്യേകത കൊണ്ടാണ് ചില സിനിമകളിൽ നായികാ പ്രാധാന്യം   ഇല്ലാതെ പോയതെന്നും അനാർക്കലി പറഞ്ഞു. തന്റെ ചിത്രമായ മന്ദാകിനിയുടെ ഗൾഫിലെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അനാർക്കലി. ‌

സമീപകാലത്തെ മലയാള സിനിമകളിലും പോസ്റ്ററുകളിലും നായികമാരും നായികാപ്രാധാന്യവും ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. 

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം കിട്ടുന്നില്ലെന്ന അഭിപ്രായമില്ല. കഥയ്ക്ക് അനുസരിച്ചാണ് കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിലും ആവേശത്തിലും സ്ത്രീകഥാപാത്രങ്ങള്‍ അധികമില്ലെന്ന് കരുതി മറ്റു സിനിമകളില്‍ അങ്ങനെയല്ല.

vachakam
vachakam
vachakam

ഇവ രണ്ടും പോലെ തന്നെ ഹിറ്റായ ചിത്രമായ പ്രേമലുവില്‍ ഒരുപാട് പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. മന്ദാകിനിയിലും സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ വിമര്‍ശിക്കേണ്ട കാര്യമില്ല എന്നാണ് അനാര്‍ക്കലി പറയുന്നത്.

സിനിമ കണ്ട് യുവജനത വഴിതെറ്റുമെന്ന് കരുതുന്നില്ല. സിനിമയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മദ്യപിക്കുന്നത് ചിത്രീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയിലും ഉള്ളത്. കഥയെ കഥയായി കണ്ടാല്‍ മതി എന്നും അനാര്‍ക്കലി വ്യക്തമാക്കി.

 മെയ് 24ന് ആണ് മന്ദാകിനി റിലീസ് ചെയ്തത്. അനാര്‍ക്കലിക്കൊപ്പം അല്‍ത്താഫ് ആണ് പ്രധാന കഥാപാത്രമായി എത്തിയത്. ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam