വേർപിരിയൽ വാർത്തകൾക്ക് വിരാമം?; ഐശ്വര്യ റായും അഭിഷേക് ബച്ചനും ദുബായിൽ? പുതിയ വാർത്ത അറിയാം 

SEPTEMBER 2, 2024, 2:37 PM

ഐശ്വര്യ റായും അഭിഷേക് ബച്ചനും വേർപിരിയുകയാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയിട്ട് ഏറെ നാളുകൾ ആയി. കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് അഭിഷേക് ബച്ചൻ‌ കടന്ന് പോകുന്നത്. അതിനിടയിൽ ആണ് കുടുംബ പ്രശ്നങ്ങൾ കൂടി പുറത്തു വരുന്നത്.

അതേസമയം അഭിഷേക് ബച്ചനുമായി ഐശ്വര്യക്ക് പ്രശ്നങ്ങളില്ലെന്നും അഭിഷേകിന്റെ വീട്ടുകാരുമായാണ് പ്രശ്നമെന്നും ആണ് ആരാധകർ പറയുന്നത്. ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയില്‍ നിന്നും അകലം പാലിച്ചതാണ് അഭ്യൂഹങ്ങള്‍ വർധിക്കാൻ കാരണം ആയത്. എന്തായാലും വിഷയത്തിൽ താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇപ്പോൾ ഈ വിഷയം ഒരു വീഡിയോ പുറത്തു വന്നതോടെ വീണ്ടും ചർച്ചയാവുകയാണ്. ദുബായ് എയർപോർട്ടില്‍ നിന്നുള്ള അഭിഷേകിന്റെയും ആരാധ്യയുടെയും ഐശ്വര്യയുടെയും വീഡിയോയാണ് പുറത്ത് വന്നത്. ഇതോടെ ഇരുവരും തമ്മിൽ പ്രശ്നം ഇല്ലെന്ന ആരാധകരുടെ വാദം ശക്തമാവുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam