നടി എമി ജാക്‌സൺ വിവാഹിതയാകുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്കാണ് വരൻ. ഇറ്റലിയിലെ അമാൽഫി തീരത്താണ് വിവാഹം. വിവാഹത്തിനായി കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് പറന്നിരിക്കുകയാണ് താരം
യാത്രയുടെ ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്. വിവാഹം കഴിക്കാം എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
ഈ വർഷം ജനുവരിയിലാണ് എഡ് ആമിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ആൽപ്‌സിൽ നിന്നുള്ള പ്രൊപ്പോസൽ ചിത്രങ്ങൾ വൈറലായിരുന്നു.
രണ്ട് വർഷത്തിലേറെയായി എഡ് വെസ്റ്റ്‌വിക്കുമായി ആമി ഡേറ്റിംഗ് നടത്തുന്നു. 2021-ലെ ഒരു ഇവൻ്റിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. നേരത്തെ ജോർജ് പനയോട്ടോയുമായുള്ള താരത്തിൻ്റെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് അവർ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ താരത്തിന് ഒരു മകനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്