അമ്മ സംഘടന ചലച്ചിത്രമേള പ്രതിനിധികൾക്ക് സംഘടിപ്പിച്ച പാർട്ടിക്കെതിരെ നടി മല്ലികാ സുകുമാരൻ രംഗത്ത്. അമ്മ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്ന് മല്ലികാ സുകുമാരൻ അഭിപ്രായപ്പെട്ടു.
അതിജീവിതയുടെ നീതി ലഭ്യമായില്ലെന്ന പോസ്റ്റിന് പിന്നാലെയാണ് ഈ പാർട്ടി നടക്കുന്നത്. ഇതിനെതിരെയാണ് മല്ലികാ സുകുമാരന്റെ പ്രതികരണം.
'അമ്മ സംഘടന ഇന്ന് തിരുവനന്തപുരത്ത് ഒരു സ്വീകരണം നടത്തുന്നുവെന്ന് കേട്ടു. അത് ഇന്ന് ചെയ്തത് ശരിയായില്ല. എപ്പോൾ വേണമെങ്കിലും കൊടുക്കാമായിരുന്നു.
പക്ഷെ ഇന്നലെ ഇന്നേവരെ നമ്മൾ അതിജീവിതയെന്ന് വിളിച്ച കുട്ടി പേരെഴുതി ഒരു പോസ്റ്റിട്ടിരുന്നു. അപ്പോൾ ഈ ആഘോഷം ഇന്ന് വേണ്ടായിരുന്നു'; മല്ലികാ സുകുമാരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
