അമ്മ സംഘടന തിരികെ വരുമെന്ന് സുരേഷ് ഗോപി. അമ്മയില്‍ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും എല്ലാവരെയും തിരിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലുമായി ചർച്ച നടത്തി. ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഉത്തരവാദിത്തപ്പെട്ടവർ വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങള്‍ അമ്മയുടെ ഓഫീസില്‍ നടന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെയാണ് താരസംഘടനയായ അമ്മ പിരിച്ചുവിട്ടത്.
പ്രസിഡൻ്റ് മോഹൻലാല്‍ ഉള്‍പ്പടെ രാജിവച്ചതിന് പിന്നാലെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. വൈസ് പ്രസിഡൻ്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിൻ്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്