ആരോപണങ്ങൾക്ക് പിന്നാലെ ബൈലോ തിരുത്താൻ 'അമ്മ'; പ്രസിഡന്റിന് കൂടുതൽ അധികാരം നൽകാൻ നീക്കം

MAY 16, 2026, 4:24 AM

താര സംഘടനയായ 'അമ്മ'യിലെ നിലവിലെ ഭാരവാഹികൾക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെ സംഘടനയുടെ ബൈലോ തിരുത്തുന്നു. പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്ന രീതിയിലുള്ള ഭേദഗതികളാണ് സംഘടന ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് രേഖ ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കും. തുടർന്ന് പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ വാർഷിക ജനറൽ ബോഡി യോഗത്തിൽ (ജൂൺ 21) ഈ കരട് രേഖ അവതരിപ്പിക്കും.

സംഘടനയുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ, ട്രഷറർ ഉണ്ണി ശിവപാലിനെതിരെ (Unni Shivapal) നൽകിയ തൊഴിൽ പീഡന പരാതിയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ വിഷയത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെയും  സംഘടനയ്ക്കുള്ളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു.

ഇരുവരും ചേർന്ന് അധികാര ദുർവിനിയോഗം നടത്തിയെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനി ടോം  ഉൾപ്പെടെയുള്ളവർ ആരോപിച്ചത്. പ്രസിഡന്റിന് സംഘടനയിൽ യാതൊരു അധികാരവുമില്ലെന്നും വെറും സ്റ്റാമ്പ് മാത്രമാണെന്ന് ബോധ്യപ്പെട്ടുവെന്നും ടിനി ടോം പരസ്യമായി പ്രതികരിച്ചിരുന്നു.

വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് അതുല്യയ്‌ക്കെതിരെ മുൻപ് സ്വീകരിച്ച നടപടികൾ എക്സിക്യൂട്ടീവ് കമ്മിറ്റി റദ്ദാക്കുകയും അവരെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ആരോപണവിധേയനായ ട്രഷറർ ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സംഘടന നിർദേശിച്ചു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെ പല തീരുമാനങ്ങളും സംഘടനാ വിരുദ്ധമാണെന്ന ശക്തമായ വികാരം ഭൂരിഭാഗം അംഗങ്ങൾക്കുമിടയിലുണ്ട്.

vachakam
vachakam
vachakam

ഈ സാഹചര്യത്തിലാണ് ഭാരവാഹികളുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് തടയിടാനും പ്രസിഡന്റിന്റെ പദവി ശക്തമാക്കാനും ബൈലോ പരിഷ്‌കരിക്കാൻ സംഘടന തീരുമാനിച്ചത്. വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഈ വിഷയത്തിൽ വലിയ ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് സൂചന.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam