'അസത്യങ്ങൾക്ക് മറുപടി അര്‍ഹിക്കുന്നില്ല'; ഐശ്വര്യ-അഭിഷേക് വിഷയത്തിൽ ബിഗ്ബി

NOVEMBER 22, 2024, 7:05 PM

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചൻ്റെയും വിവാഹമോചന വാർത്തകൾ ഏറെക്കാലമായി ബി ടൗണിൽ ചർച്ചയാണ്. ഈ വിഷയത്തിൽ ദമ്പതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അമിതാഭ് ബച്ചൻ ഇപ്പോൾ തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

 ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങൾ മാത്രമായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത കാര്യങ്ങൾ മറുപടി പോലും അർഹിക്കുന്നില്ലെന്നും ബച്ചൻ പറഞ്ഞു. ചോദ്യചിഹ്നത്തോടുകൂടി എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പേഴ്സണല്‍ ബ്ലോഗിലൂടെയാണ് ബച്ചന്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

'താന്‍ ഒരു കാലത്തും കുടുംബത്തെ കുറിച്ച് ഏറെ സംസാരിച്ചിട്ടില്ല. കാരണം, അത് എന്റെ സ്വകാര്യതയാണ്. അതുകൊണ്ട് തന്നെ അതിന്റെ രഹസ്യാത്മകത എനിക്ക് നിര്‍ബന്ധവുമാണ്. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും. അസത്യമാണ് പ്രചരിക്കുന്നത്. ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല.

vachakam
vachakam
vachakam

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചൻ്റെയും വിവാഹമോചനത്തെക്കുറിച്ച് ഏറെ നാളായി റിപ്പോർട്ടുകളുണ്ടെങ്കിലും അംബാനി കുടുംബത്തിൻ്റെ വിവാഹത്തിന് ഇരുവരും വെവ്വേറെ എത്തിയതോടെ അഭ്യൂഹങ്ങൾ ശക്തമായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിഷേകും ഐശ്വര്യയും ഒന്നിച്ച് എവിടെയും വരുന്നില്ല എന്നതാണ് ആരാധകരുടെ പ്രധാന ആകുലത. വീണ്ടും വീണ്ടും അവർ ഒറ്റയ്ക്കാണ് ഓരോ സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam