ദിവസങ്ങള്‍ക്ക് മുൻപാണ് പ്രിയ താരം അമല പോൾ താൻ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. നിറവയറിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു താരം സന്തോഷവാര്‍ത്ത അറിയിച്ചത്.
അതേസമയം അമല ഗര്‍ഭിണിയായതോടെ താരത്തിന്റെ അമ്മ ആനീസും തിരക്കിലായിരിക്കുകയാണ് എന്നാണ് താരം തന്നെ പറയുന്നത്. ഗര്‍ഭിണികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പഠിക്കുന്ന അമ്മയുടെ ചിത്രം അമല തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
സോഫയില്‍ കിടന്ന് ഫോണ്‍ നോക്കുന്ന അമ്മയുടെ വിഡിയോ ആണ് അമല ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. എന്റെ മദര്‍ ഇന്ത്യ ഇപ്പോള്‍ ഗര്‍ഭധാരണസമയത്ത് കണ്ടിരിക്കേണ്ട വിഡിയോകള്‍ കാണുകയും ആവശ്യമുള്ളത് കുറിച്ചെടുക്കുകയുമാണ്. ഇത് തമാശയാണ്.- എന്നാണ് ഭര്‍ത്താവ് ജഗത് ദേശായിയെ ടാഗ് ചെയ്ത് അമല പോള്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്